Kottayam Local

അസൗകര്യങ്ങളുടെ നടുവില്‍ കാഞ്ഞിരപ്പള്ളി അഗ്നിശമനസേന കെട്ടിടം

കാഞ്ഞിരപ്പള്ളി: പരിമിതികള്‍ക്കുള്ളില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ വീര്‍പ്പ് മുട്ടുന്ന അഗ്നിശമനസേനയുടെ കെട്ടിടം മഴയെത്തിയതോടെ നനഞ്ഞൈാലിച്ച് ഉപയോഗിക്കാനാവാതെ ഫയര്‍ സര്‍വീസ് ജീവനക്കാര്‍ വീര്‍പ്പുമുട്ടുന്നു. വളരെ പഴക്കമുള്ള ഈ വാടക കെട്ടിടം ഏതുനിമിഷവും നിലം പൊത്താറായ നിലയിലാണ്.
ആവശ്യത്തിനുള്ള ജീവനക്കാരും വാഹനവും മറ്റ് ഉപകരണങ്ങളും എല്ലാമുണ്ടെങ്കിലും ഫയര്‍ സ്റ്റേഷന് സൗകര്യമില്ല. മലയോര മേഖലയിലെ ദീര്‍ഘദൂര മേഖലയില്‍ ഏത് അപകടങ്ങളുണ്ടായാലും ഓടിയെത്തുന്ന ഈ സ്ഥാപനത്തിന് സ്വന്തമായി കെട്ടിടമില്ല.
കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിശമനസേന കെട്ടിടം സ്വന്തമായി പഞ്ചായത്തില്‍ സ്ഥലം കണ്ടെത്തി സ്ഥിരമായി സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ക്കായി അധികാരികളെയും സര്‍ക്കാരിനെയും ബോധ്യപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വേനലായാല്‍ സ്വന്തം ആവശ്യത്തിനുപോലും കുടിവെള്ളത്തിനായി മറ്റുള്ള വീടുകളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്. ജീവനക്കാര്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും ഈ കെട്ടിടത്തില്‍ സ്ഥലമില്ല. മഴക്കാലമായാല്‍ ചോരാത്ത ഒരുമുറിപോലും ഈ കെട്ടിടത്തിലില്ല.
Next Story

RELATED STORIES

Share it