kannur local

അസൗകര്യങ്ങളില്‍ നട്ടംതിരിഞ്ഞ് വനിതാ ശിശുക്ഷേമ വകുപ്പ് ഓഫിസ്

കാഞ്ഞങ്ങാട്: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ജില്ലയിലെ മികച്ച വനിതാ ശിശുക്ഷേമ വകുപ്പ് ഓഫിസ് അസൗകര്യങ്ങളാല്‍ നട്ടംതിരിയുന്നു. കള്ളാര്‍ പഞ്ചായത്തിലെ കോളിച്ചാലില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇവിടെ വേണ്ട സൗകര്യങ്ങള്‍ ഒന്നും ആയിട്ടില്ല. കള്ളാര്‍ പഞ്ചായത്തിന്റെ  കീഴിലുള്ള ബില്‍ഡിങിലാണ് ഈ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലുമുള്ള സൗകര്യം ഇവിടെയില്ല. ഓഫിസിന് സ്വന്തമായ ശൗചാലയമില്ല.
നിലവില്‍ ഇതിന് പിറകില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയുടെ ശൗചാലയമാണ് ഓഫിസ് ജിവനക്കാര്‍ ഉപയോഗിക്കുന്നത്. ഓഫിസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്ന പരിശീലന പരിപാടികള്‍ നടക്കുന്നത് ഇവിടെയാണ്. മൂന്നു പഞ്ചായത്തിലും കൂടി 118 അങ്കണവാടി ടീച്ചര്‍മാരും ഇത്രയും തന്നെ സഹായികളും വിവിധ പരിശീലന പരിപാടികള്‍ക്കായും മീറ്റിങ്ങുകള്‍ക്കയും ഇവിടെ എത്താറുണ്ട്. ഇവര്‍ക്കെല്ലാം കൂടിയുണ്ട് ഉള്ളതാവട്ടെ ഒറ്റ ശൗചാലയവും. ക്യാംപ് നടക്കുന്ന ഹാളിലാണെങ്കില്‍ വൈദ്യുതി കണക്ഷനോ നല്ല ബോര്‍ഡ് ഇല്ല. കഴിഞ്ഞ ദിവസം ഇവിടെ അങ്കണവാടി ടീച്ചര്‍മാരുടെ പരിശീലനത്തിനെത്തിയ ടീച്ചര്‍മാര്‍ പറയുന്നത് ഇവിടെയെത്തിയാല്‍ കുടിവെള്ളത്തിനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു എന്നാണ്. ഈ ഓഫിസില്‍ ആകെയുള്ള ഒമ്പത് ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാനുള്ള മേശകള്‍ പോലും ഇവിടെയില്ല. ഓഫിസ് ആവശ്യങ്ങള്‍ക്ക് ഒമ്പത് കംപ്യൂട്ടര്‍ വേണ്ടിടത്ത് ഉള്ളതാകട്ടെ മൂന്നെണ്ണം മാത്രം. ഇതില്‍ തന്നെ രണ്ടെണ്ണവും തകരാറായി കിടക്കുകയാണ്. ബാക്കിയുള്ള ഒന്നില്‍ വേണം ഓഫിസിലെ മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കാന്‍. അതിനാല്‍ തന്നെ  ജോലികള്‍ തീര്‍ക്കാന്‍ പുറമേയുള്ള കംപ്യൂട്ടര്‍ സെന്ററുകളെ ആശ്രയിക്കേണ്ടിവരുന്നു. രണ്ടു കംപ്യൂട്ടറുകള്‍ക്ക് പുറമേ പ്രിന്റര്‍ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയും തകരാറിലായിട്ടുണ്ട്. ഓഫിസിന്റെ വൈദ്യുതീകരണത്തിലേ തകരാറുമൂലമാണ് ഇത്തരത്തില്‍ കംപ്യൂട്ടറുകളും മറ്റ് ഇലക്ട്രോണിക് സാമഗ്രികളും സ്ഥിരമായി തയ്യാറാകുന്നതെന്ന് ടെക്‌നീഷ്യന്‍സ് പറയുന്നു. ഇതിനൊക്കെ പുറമേ ഫയലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള അലമാരകളില്ല. ഓഫിസ് റൂമിലേക്ക് പുറത്തുനിന്നും വരുന്ന വാതിലുകള്‍ പലതും അടച്ചുറപ്പില്ലാത്തതും അലമാരകള്‍ കൊണ്ട് മറച്ചുവെച്ചതുമാണ്. അങ്കണവാടികളിലെക്ക് നല്‍കുന്ന സാധനങ്ങള്‍ സംഭരിച്ച് വിതരണം ചെയ്യുന്നത് ഇത് ഓഫിസില്‍ നിന്നാണ്. ഇങ്ങനെ വരുന്ന സാധനങ്ങള്‍ സംഭരിച്ചു വയ്ക്കാനുള്ള സ്ഥലം പോലും ഓഫിസിന്റെ ഉള്ളിലില്ല. ഇതു വിതരണം ചെയ്യുന്നതാവട്ടെ ഓഫിസിന് പുറത്തെ വരാന്തയില്‍ നിന്നാണ്. കാരണം ഉള്ളില്‍ സ്ഥലമില്ല. ഇതുകൂടാതെ ഏഴു പഞ്ചായത്തുകളുടെ എന്‍ഡോസള്‍ഫാന്‍ ഓഫിസ് കൂടി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it