അസ്‌ലന്‍ഷാ ഹോക്കി: ഇന്ത്യ ഇന്ന് പാകിസ്താനെതിരേ

ഇപോ: സുല്‍ത്താന്‍ അസ്‌ലന്‍ഷാ ഹോക്കി കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് അയല്‍ക്കാരായ പാകിസ്താനെ നേരിടും. ടൂര്‍ണമെന്റില്‍ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ കളത്തിലിറങ്ങുന്നത്.
ഇന്ന് പാകിസ്താനെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നിലനിര്‍ത്താനവും. നിലവില്‍ പോയിന്റ് പട്ടികയില്‍ ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് എന്നിവര്‍ക്കു പിന്നിലായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍, മൂന്നു മല്‍സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റ് മാത്രമുള്ള പാകിസ്താന്‍ ടൂര്‍ണമെന്റില്‍ രണ്ടാം വിജയമാണ് ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it