അസ്‌ലന്‍ഷാ കപ്പ്: ഇന്ത്യക്ക് രണ്ടാം ജയം

ഇപോ: സുല്‍ത്താന്‍ അസ് ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്ത്യക്ക് രണ്ടാം ജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ കാനഡയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.
മൂന്നാം മിനിറ്റില്‍ ചന്ദാന തിമ്മയ്യയിലൂടെ ഇന്ത്യയാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍, 23ാം മിനിറ്റില്‍ കീഗാന്‍ പെരെയ്‌റയിലൂടെ കാനഡ ഒപ്പമെത്തി. 41ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങും 67ാം മിനിറ്റില്‍ താല്‍വിന്ദര്‍ സിങും നിറയൊഴിച്ചതോടെ ഇന്ത്യ മല്‍സരത്തില്‍ ആധികരിക ജയം സ്വന്തമാക്കുകയായിരുന്നു. രണ്ടാം ജയത്തോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി.
Next Story

RELATED STORIES

Share it