World

അസ്മ ജഹാംഗീര്‍ അന്തരിച്ചു

ഇസ്‌ലാമാബാദ്: പാകിസ്താനിലെ പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അസ്മ ജഹാംഗീര്‍ (അസ്മ ജിലാനി ജഹാംഗീര്‍-66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകള്‍ ചൊവ്വാഴ്ച നടത്തുമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. 1987ല്‍ രൂപീകരിച്ച ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്റെ സഹസ്ഥാപകയായിരുന്നു അസ്മ ജഹാംഗീര്‍. 1993 വരെ സംഘടനയുടെ സെക്രട്ടറി ജനറലുമായിരുന്നു. സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേഷ്യന്‍ മനുഷ്യാവകാശ സംഘടനയിലും അംഗമായിരുന്നു. 1998 മുതല്‍ 2000 വരെ ഐക്യരാഷ്ട്ര സഭയിലും സേവനമനുഷ്ഠിച്ചു.1952ല്‍ ജനിച്ച അസ്മ ജഹാംഗീര്‍  1978ല്‍ ലാഹോറിലെ ഖാഇദേ അസം ലോ കോളജില്‍ നിന്ന് എല്‍എല്‍ബി നേടി. സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎസ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിയമത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പോയി. ജനറല്‍ സിയാ ഉള്‍ ഹഖിന്റെ പട്ടാള ഭരണകാലത്ത് വീട്ടുതടങ്കലിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it