അസ്ഥികൂടം ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍

കൊണ്ടോട്ടി: കിഴിശ്ശേരി പുല്ലഞ്ചേരി അമ്പല റോഡരികിലെ കാട്ടില്‍ അസ്ഥികൂടം ചാക്കിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് ആളൊഴിഞ്ഞ റോഡില്‍ ചാക്കുകെട്ടുകള്‍ കണ്ടത്. തുടര്‍ന്ന് പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.
മനുഷ്യന്റെ തലയോട്ടി ഉള്‍പ്പെടെയുളള അസ്ഥികൂടങ്ങള്‍ 4 ചാക്കുകളിലായാണ് ഉണ്ടായിരുന്നത്. റോഡിന്റെ ഇരുഭാഗങ്ങളിലായി കാട്ടിലായിരുന്നു ചാക്കുകള്‍ കണ്ടെത്തിയത്. ഒരുചാക്ക് അഴിഞ്ഞ നിലയിലായിരുന്നു. ഇതിലാണ് തലയോട്ടി അടക്കമുളള ഭാഗങ്ങളുണ്ടായിരുന്നത്. മറ്റുളളവ റോഡിന്റെ എതിര്‍ഭാഗത്ത് അകലെയായുമാണ് കണ്ടെത്തിയത്. ഇവയിലാണ് കൈകാലുകളുടെ അസ്ഥികളുണ്ടായിരുന്നത്. അസ്ഥികളോടൊപ്പം ചാക്കില്‍ മണ്ണും സംസ്‌കരിച്ച സമയത്തെ തുണിയും കണ്ടെത്തിയിട്ടുണ്ട്.
ഗന്ധമോ അഴുകിയ നിലയിലോ അല്ലാത്ത അസ്ഥികൂടങ്ങള്‍ക്ക് നാല് വര്‍ഷത്തോളം പഴക്കം കാണുമെന്നാണ് പോലിസ് നിഗമനം. കെട്ടിട ആവശ്യങ്ങള്‍ക്കായി മണ്ണെടുത്ത സമയത്ത് നേരത്തേ മറവ് ചെയ്തവരുടെ അസ്ഥികളാവാമെന്നും ഇത് ചാക്കിലാക്കി ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ചതാവാമെന്നും പോലിസ് പറഞ്ഞു.
അസ്ഥികൂടങ്ങള്‍ വിശദ പരിശോധനയ്ക്കാ—യി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സമീപത്ത് മണ്ണെടുത്ത കേന്ദ്രങ്ങള്‍ പോലിസ് നിരീക്ഷിച്ചുവരുകയാണ്. മലപ്പുറം ഡിവൈഎസ്പി പി ഷറഫുദ്ദീന്‍, കൊണ്ടോട്ടി സിഐ പി കെ സന്തോഷ്, എസ്‌ഐ പിടി ബിജോയ്, ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി.
Next Story

RELATED STORIES

Share it