Flash News

അസ്താനയുടെ നിയമനം : സുപ്രിംകോടതി വാദം 13ന്‌



ന്യൂഡല്‍ഹി: രാകേഷ് അസ്താനയെ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ ഈ മാസം 13നു സുപ്രിംകോടതി വാദം കേള്‍ക്കും. സര്‍ക്കാര്‍ ഇതര സംഘടനയായ കോമണ്‍ കോസാണ് ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. ഗുജറാത്ത് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അസ്താന. അസ്താന ഉള്‍പ്പെട്ട ഒരു കേസ് സിബിഐ അന്വേഷിക്കുന്നുണ്ടെന്ന് ഹരജിയില്‍ പറയുന്നു.ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന കോമണ്‍ കോസിന്റെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ ആവശ്യം ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. അസ്താനയുടെ നിയമനം നിയമവിരുദ്ധവും സിബിഐ ഡയറക്ടറുടെ അഭിപ്രായത്തെ മറികടന്നാണെന്നും ഹരജിയില്‍ ആരോപിക്കു—ന്നു.
Next Story

RELATED STORIES

Share it