kozhikode local

അസുഖമില്ലാത്ത യുവതിയെ അകാരണമായി മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി പരാതി

താമരശ്ശേരി: മാനസിക പ്രശ്‌നങ്ങളില്ലാത്ത യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി പരാതി.
കല്ലാനോട് പാറയില്‍ ശാന്തയുടെ മകള്‍ ജിഷയെയാണ് ചേളന്നൂര്‍ സ്വദേശിയായ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. അവശനിലയിലായ ജിഷയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏഴ് വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് അഞ്ചും രണ്ടും വയസ്സുള്ള കുട്ടികളുണ്ട്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലമായി കാറില്‍ കയറ്റി കൊണ്ടുപോയെന്നും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെന്നും ജിഷ പറയുന്നു.
മകള്‍ക്ക് യാതൊരു മാനസിക പ്രശ്‌നങ്ങളുമില്ലെന്നും ലഹരിക്കടിമയായ ഭര്‍ത്താവ് വര്‍ഷങ്ങളായി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും ജിഷയുടെ മാതാവ് ശാന്ത പറഞ്ഞു.
സംഭവത്തില്‍ കാക്കൂര്‍ പോലിസ് അന്വേഷണം ആരംഭിച്ചു. മനോജിന്റെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ആളുണ്ടായിരുന്നില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കാക്കൂര്‍ എസ്‌ഐ ഷിജിത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it