അസിസ്റ്റന്റ് കമാന്‍ഡര്‍മാരുടെ പാസിങ് ഔട്ട് പരേഡ് നടന്നു

കൊച്ചി: ഇന്ത്യന്‍ തീരസംരക്ഷണ സേനയുടെ ഫോര്‍ട്ടുകൊച്ചി പരിശീലനകേന്ദ്രത്തില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസിങ് ഔട്ട് പരേഡ് നടന്നു. 61ാം ബാച്ചില്‍ 24 അസിസ്റ്റന്റ് കമാന്‍ഡര്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. തീരസംരക്ഷണ സേന ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഗുരുപ്‌ദേശ് സിങ് പരേഡ് വീക്ഷിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ അസിസ്റ്റന്റ് കമാര്‍ഡര്‍മാരില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്കുള്ള ബുക്ക് പ്രൈസ് അസിസ്റ്റന്റ് കമാന്‍ഡര്‍ എ വരുണ്‍രാജിനു സമ്മാനിച്ചു. 60ാം ബാച്ചിലെ പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച അസിസ്റ്റന്റ് കമാന്‍ഡര്‍ രാകേഷ്‌കുമാര്‍ അഗര്‍വാളിനുള്ള പുരസ്‌കാരവും ചടങ്ങില്‍ വിതരണം ചെയ്തു. ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ ഡിഐജി എം വി പതക് പരേഡിന് നേതൃത്വം നല്‍കി. തീരസംരക്ഷണ സേനയില്‍ നിന്നും നാവികസേനയില്‍ നിന്നുമുള്ള മുതിര്‍ന്ന ഓഫിസര്‍മാരും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it