അസാപ്പ് നിര്‍മാണത്തിലെ തടസ്സ പരിഹാരത്തിന് എം എല്‍ എ വിളിച്ചു ചേര്‍ത്തത് യോഗം സിപിഎം ബഹിഷ്കരിച്ചു
BY fousiya sidheek30 May 2017 6:10 AM GMT
fousiya sidheek30 May 2017 6:10 AM GMT
തിരൂരങ്ങാടി: വെന്നിയൂര്‍ ജിയുപി സ്കൂളില്‍ തുടങ്ങിയ അസാപ്പ് പദ്ധതി നിര്‍മാണം തടസ്സപ്പെട്ട സാഹചര്യത്തില്‍ പി കെ അബ്ദുറബ്ബ് എംഎല്‍എ വിളിച്ച് ചേര്‍ത്ത യോഗം സിപിഎം ബഹിഷ്കരിച്ചു. ഇന്നലെ ചെമ്മാട് റസ്റ്റ് ഹൗസില്‍ വിളിച്ച ഉദ്യോഗസ്ഥരുടെയും സര്‍വ്വ കക്ഷി പ്രതിനിധികളുടെയും യോഗമാണ് സിപിഎം ബഹീഷ്കരിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിനെത്തിയിരുന്നെങ്കിലും പദ്ധതിയെ എതിര്‍ക്കുന്ന സിപിഎം യോഗത്തില്‍ നിന്നും വിട്ടു നിന്നതോടെ വിദ്യഭ്യാസ വകുപ്പ് മന്ത്രിയുടെ സാനിധ്യത്തില്‍ തിരുവന്തപുരത്ത് യോഗം ചേരാന്‍ തീരുമാനിച്ച് പിരിയുകയായിരുന്നു. യോഗത്തിനിടയില്‍ വിദ്യഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥുമായി എംഎല്‍എ ഫോണില്‍ ബന്ധപ്പെട്ട് മന്ത്രിയുടെ സാനിധ്യത്തില്‍ യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു. തൊഴില്‍ നൈപുണ്യമുള്ള തലമുറയെ സൃഷ്ടിക്കാന്‍ ആവിഷ്കരിച്ച സ്കില്‍ കമ്മ്യൂണിറ്റി പാര്‍ക്കിന്റെ നിര്‍മാണങ്ങള്‍ തടസ്സപ്പെട്ടത് ഖേദകരമാണെന്ന് പി കെ അബ്ദുറബ്ബ് എംഎല്‍എ പറഞ്ഞു. ഇനി ഇതു പോലുള്ള പദ്ധതികള്‍ വരണമെങ്കില്‍ സമയമെടുക്കും. പ്രവൃത്തി തടസ്സപ്പെട്ടിരുന്നില്ലെങ്കില് പൂര്‍ത്തിയാകേണ്ട സമയമായി. നാടിന് ഗുണകരമായ പദ്ധതിയെ അനാവശ്യമായി എതിര്‍ക്കുന്നത് ശരിയല്ല. വെന്നിയൂര്‍ ജിഎംയുപി സ്കൂള്‍ ഹൈസ്കൂള്‍ ആക്കുന്നതിന് ഈ പദ്ധതി തടസ്സമാകില്ലെന്ന് വിദ്യഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പള്‍ സെക്രട്ടറി രേഖാമൂലം ഉറപ്പ് നല്‍കിയിട്ടും നിര്‍മ്മാണം തടസ്സപ്പെടുത്തിയത് അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ സ്കൂള്‍ അപ്ഗ്രേഡിന് തീരുമാനമെടുക്കുമ്പോള്‍ വെന്നിയൂര്‍ സ്കൂളിനെയും പരിഗണിക്കുമെന്ന് മന്ത്രി രവീന്ദ്രനാഥ് ഉറപ്പ് നല്‍കിയിട്ടും പ്രദേശിക സിപിഎം ഘടകം പദ്ധതിയെ എതിര്‍ക്കുന്നതു വികസന വിരോധം മൂലമാണെന്നും മന്ത്രിയുടെ സാനിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ഇവര്‍ പങ്കെടുക്കുമെന്നാണ് വിശ്വാസമെന്നും അബ്ദുറബ്ബ് പറഞ്ഞു.യോഗത്തില്‍ നഗരസഭ ചെയര്‍പേവ്സണ്‍ കെ ടി റഹീദ, വൈസ് ചെയര്മാന് എം അബ്ദുറഹ്മാന് കുട്ടി, കൗണ്‍സിലര്‍ എംപി ഹംസ, അസാപ്പ് ചീഫ് എഞ്ചിനിയര്‍ ശ്രീകണ്ഠന്, അസാപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സുമി, സി പി ഇസ്മായീല്‍, മോഹനന് വെന്നിയൂര്‍, വാസവദേവന് എന്നിവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMTഫലസ്തീന് അനുകൂല ബോര്‍ഡ് നശിപ്പിച്ച സംഭവം: പ്രതിഷേധത്തിനൊടുവില്‍...
17 April 2024 11:46 AM GMT