World

അസാന്‍ജിനെ ബ്രിട്ടന് കൈമാറിയേക്കുമെന്ന് ഇക്വഡോര്‍

ലണ്ടന്‍: ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം നല്‍കിവരുന്ന വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടനും തുടര്‍ന്ന് യുഎസിനും കൈമാറിയേക്കുമെന്ന് ഇക്വഡോര്‍ വിദേശകാര്യ മന്ത്രി. 2012 മുതലാണ് അസാന്‍ജ് രാഷ്ട്രീയ അഭയം സ്വീകരിച്ചിട്ടുള്ളത്. യുഎസിന്റെയും ബ്രിട്ടന്റെയും സമ്മര്‍ദം മൂലം ഇക്വഡോര്‍ എംബസി കഴിഞ്ഞ മാര്‍ച്ച് 28 മുതല്‍ പുറംലോകവുമായി ബന്ധപ്പെടാനായി ഫോണോ ഇന്റര്‍നെറ്റ് സൗകര്യങ്ങളോ അസാന്‍ജിന് നല്‍കുന്നില്ല. സുഹൃത്തുക്കളും പിന്തുണയ്ക്കുന്നവരും അദ്ദേഹത്തെ കാണുന്നത് തടഞ്ഞിരിക്കുകയുമാണ്. ഇക്വഡോറിയന്‍ വിദേശകാര്യ മന്ത്രി മരിയ ഫെര്‍ണാണ്ടസ് സ്പാനിഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അസാന്‍ജിനെ ബ്രിട്ടനും പിന്നീട് യുഎസിനും കൈമാറിയേക്കുമെന്ന് അറിയിച്ചത്. 2010ല്‍ സിഐഎ രേഖകള്‍ പുറത്തുവിട്ട ലക്ഷക്കണയുഎസ്  പ്രോസിക്യൂട്ട് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it