അസാധാരണ നടപടിയുമായി ട്രഷറി : കുത്തിയിരിപ്പ് സമരവുമായി പെരുവയലിലെ ജനപ്രതിനിധികള്‍
BY fousiya sidheek13 May 2017 7:11 AM GMT
fousiya sidheek13 May 2017 7:11 AM GMT
കുറ്റിക്കാട്ടൂര്‍: മാര്‍ച്ച് 31ന് മുമ്പ് ട്രഷറിയില്‍ സമര്‍പ്പിച്ച ഗ്രാമപഞ്ചായത്തിന്റെ പദ്ധതി ബില്ലുകള്‍ രണ്ട് മാസത്തിന് ശേഷം മടക്കിയ ട്രഷറിയുടെ വിചിത്ര നിലപാടില്‍ പ്രതിഷേധിച്ച് പുതിയറ സബ് ട്രഷറിക്ക് മുമ്പില്‍ ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളാണ് സമരം സംഘടിപ്പിച്ചത്. സോഫ്റ്റ്‌വെയറിന്റെ പേര് പറഞ്ഞാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകള്‍ മടക്കിയത്. ധനകാര്യവകുപ്പിന് സംഭവിച്ച അപാകതയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കോടികള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുണ്ടായത്. പണം തിരിച്ച് പിടിക്കാനുള്ള ധനവകുപ്പിന്റെ ബോധവപൂര്‍വ്വമായ നീക്കമാണെന്ന് ആരോപിച്ചാണ് ജനപ്രതിനിനിധികള്‍ സമരരംഗത്തിറങ്ങിയത്. സമരം ഡിസിസി. പ്രസിഡന്റ് അഡ്വ.ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ദിനേശ് പെരുമണ്ണ, മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി പി മുഹമ്മദ്, ജനറല്‍ സെക്രട്ടറി പൊതാത്ത് മുഹമ്മദ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, അനീഷ് പാലാട്ട് സംസാരിച്ചു.
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT