അസഹിഷ്ണുത: രാഷ്ട്രപതിക്ക് ആശങ്കബിര്‍ഭം

 പശ്ചിമ ബംഗാള്‍: രാജ്യത്ത് ഭിന്നാഭിപ്രായങ്ങള്‍ സഹിഷ്ണുതയോടെ സ്വീകരിക്കാനുള്ള ശീലം കുറഞ്ഞുവരുന്നതില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ആശങ്ക. പ്രാദേശിക വാരികയായ നയപ്രാജന്മ’സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് രാഷ്ട്രപതി പ്രതികരിച്ചത്. ഒരു സാഹചര്യത്തിലും രാജ്യം മാനവികതയും ബഹുസ്വരതയും ഉപേക്ഷിക്കരുത്. ഭിന്നസ്വരങ്ങള്‍ സ്വാംശീകരിക്കുകയാണ് ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകത. സമൂഹത്തിലെ പൈശാചിക ശക്തികള്‍ക്കെതിരേ ഒന്നിച്ചു പോരാടുകയാണു വേണ്ടത്- രാഷ്ട്രപതി പറഞ്ഞു.നിരവധി വിശ്വാസങ്ങളുണ്ടാവുമ്പോള്‍ നിരവധി വഴികളുമുണ്ടാവുമെന്ന രാമകൃഷ്ണ പരമഹംസരുടെ പാഠങ്ങള്‍ അദ്ദേഹം സദസ്യരെ ഓര്‍മപ്പെടുത്തി.

സഹിഷ്ണുതയാണ് ഇന്ത്യന്‍ സംസ്‌കാരത്തെ 5000 വര്‍ഷം നിലനിര്‍ത്തിയത്. അത് ഭിന്നാഭിപ്രായങ്ങളെയും വ്യത്യസ്ത ആശയങ്ങളെയും സ്വീകരിക്കുന്നതാണ്. നിരവധി ഭാഷകള്‍, 1600 ഉപഭാഷകള്‍, ഏഴു മതങ്ങള്‍ എന്നിവ ഇന്ത്യയില്‍ നിലനിന്നുപോരുന്നു. എല്ല വ്യത്യസ്തതകളും ഉള്‍ക്കൊള്ളുന്ന ഭരണഘടനയാണ് നമുക്കുള്ളത്- രാഷ്ട്രപതി പറഞ്ഞു.മുംബൈയില്‍ പാക് ഗായകന്‍ ഗുലാംഅലിയുടെ പരിപാടിക്കെതിരേയും ഇന്ത്യ-പാക് ക്രിക്കറ്റ് മേധാവികളുടെ ചര്‍ച്ചയ്‌ക്കെതിരേയും ശിവസേന-ബിജെപി സംഘടനകള്‍ നടത്തിയ അക്രമങ്ങളാണ് രാഷ്ട്രപതിയുടെ പ്രസ്താവനയ്ക്കു കാരണമായത്. ദാദ്രി സംഭവത്തിനെതിരേ രണ്ടാഴ്ച മുമ്പാണ് രാഷ്ട്രപതി ശക്തിയായ പ്രതിഷേധം അറിയിച്ചത്.
Next Story

RELATED STORIES

Share it