അസഹിഷ്ണുതാ വിവാദം; ആമിര്‍ ഖാനെ തല്ലുന്നവര്‍ക്ക് ശിവസേനയുടെ പാരിതോഷികം
BY swapna en26 Nov 2015 9:55 AM GMT
X
swapna en26 Nov 2015 9:55 AM GMT
[related]
ലുധിയാന: രാജ്യത്തെ അസഹിഷ്ണുതയ്ക്കെതിരേ പ്രസ്താവന നടത്തിയ ബോളിവുഡ് താരം ആമിര്‍ ഖാനെതിരേ വീണ്ടും ശിവസേന. ആമിര്‍ ഖാനെ തല്ലുന്നവര്ക്ക്് പാരിതോഷികം നല്‍കുമെന്നാണ് ശിവസേന പഞ്ചാബ് ഘടകം പ്രസ്താവിച്ചത്. ആമിര്‍ ഖാനെ അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം നല്‍കുമെന്ന് പറഞ്ഞത് ശിവസേനയുടെ പഞ്ചാബിലെ നേതാവായ രാജീവ് ടണ്ഡനാണ്.
തന്റെ പുതിയ ചിത്രമായ ഡങ്കാലിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ആമിര്‍ ഖാന് ഇപ്പോള്‍ പഞ്ചാബിലാണ്. ആമിര്‍ ഖാന് താമസിക്കുന്ന ഹോട്ടലിന്റെ മുന്നില്‍ ശിവസേന താരത്തിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഹോട്ടലിലെ ജീവനക്കാരോ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കോ ആമിറിനെ മര്‍ദ്ദിക്കാമെന്ന് രാജീവ് പറഞ്ഞു. മര്‍ദ്ദിച്ച വീഡിയോയുമായി വന്നാല്‍ പണം നല്‍കും. ഇന്ത്യയില്‍ താമസിച്ചു കൊണ്ട് രാജ്യത്തിനെതിരേ ആമിര്‍ ഖാന് സംസാരിക്കരുത്-രാജീവ് ടണ്ഡന് പറഞ്ഞു.
അതിനിടെ ആമിറിന്റെ പ്രസ്താവനയ്ക്കെതിരേ അനുകൂലിച്ചും പ്രതികൂലിച്ചും ബോളിവുഡില്‍ നിന്ന് പ്രതികരങ്ങള്‍ വരുന്നുണ്ട്. അനുപം ഖേര്‍, ഓം പൂരി, രവീണാ ടണ്ഡന്, പരേഷ് റാവല്‍, ഋഷി കപൂര്‍ എന്നിവര്‍ ആമിറിനെതിരേ രംഗത്ത് വന്നു. ഏ ആര് റഹ്മാന്, ജാക്കി ഷറഫ് എന്നിവര്‍ താരത്തിന് അനുകൂലമായി രംഗത്ത് വന്നിട്ടുണ്ട്. വിവാദം ആമിറിന്റെ പുതിയ ചിത്രമായ ഡങ്കിലിനെ ബാധിക്കുമെന്നാണ് ബോളിവുഡിന്റെ ആശങ്ക. പികെ എന്ന സിനിമയുമായി ബന്ധപ്പെട്ടും ആമിര്‍ ബി.ജെ.പി-ശിവസേനയുടെ ഒളിയമ്പുകള്‍ക്ക് പാത്രമായിരുന്നു.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നതായി ഒരു പരിപാടിക്കിടെ ആമിര്‍ ഖാന് വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT