kasaragod local

അസഹിഷ്ണുതയ്‌ക്കെതിരേ മാനിഷാദ സ്‌നേഹസാഗരം നാളെ

കാസര്‍കോട്: സുന്നീ മഹല്‍ ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ അസഹിഷ്ണുതക്കെതിരേ മാനിഷാദ സ്‌നേഹസാഗരം തീര്‍ക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാളെ വൈകീട്ട് മൂന്നിന് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ജാര്‍ഖണ്ഡിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും ലോക മനുഷ്യാവകാശ പ്രവര്‍ത്തകനും ആര്യസമാജം മുന്‍ അഖിലേന്ത്യാ അധ്യക്ഷനുമായ സ്വാമി അഗ്‌നിവേശ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിക്കും. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ മഹല്ല് ഡവലപ്‌മെന്റ് ആന്റ് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ലോഞ്ചിങ് നിര്‍വഹിക്കും.
അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി, കണ്ണൂര്‍ അതിരൂപതാ ബിഷപ്പ് ഫാദര്‍ അലക്‌സ് ജോസഫ് വടക്കുന്തല, യു എം അബ്ദുര്‍ റഹ്മാന്‍ മുസ്‌ല്യാര്‍, മെട്രോ മുഹമ്മദ് ഹാജി, സായിറാം ഗോപാലകൃഷ്ണ ഭട്ട്, പിണങ്ങോട് അബൂബക്കര്‍, ഡോ. മുഹമ്മദ് സലീം നദ്‌വി, ഡേ ാ. ഫൈസല്‍ സംസാരിക്കും. ജില്ലയിലെ വിവിധ സംയുക്ത ജമാഅത്ത് ഖാസിമാര്‍, ക്ഷേത്ര ഭാരവാഹികള്‍, സമസ്തയുടെയും അനുബന്ധ സംഘടനകളുടെയും നേതാക്കള്‍, യുഡിഎഫ് സ്ഥാനാര്‍ഥികള്‍, സാമൂഹിക സാംസ്‌ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.
ആക്രമവും അസഹിഷ്ണുതയും വളരാന്‍ അനുവദിക്കാതെ വരുംതലുറക്കും മനുഷ്യരായി ജീവിക്കാന്‍ ഈ നാടിനെ കാത്ത് സൂക്ഷിക്കണമെന്ന ആഹ്വാനമാണ് സമ്മേളനം ഉയര്‍ത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ടി കെ പൂക്കോയ തങ്ങള്‍, ഡോ.ഖത്തര്‍ ഇബ്രാഹിം ഹാജി, യു എം അബ്ദുര്‍ റഹ്മാന്‍ മുസ്‌ല്യാര്‍, പാറപ്പള്ളി അബൂബക്കര്‍, സി എ അഹമ്മദ് മുസ്‌ല്യാര്‍ ചെര്‍ക്കള, ഇബ്രാഹിം മുണ്ട്യത്തടുക്ക സംബന്ധിച്ചു.
Next Story

RELATED STORIES

Share it