Alappuzha local

അസഹിഷ്ണുക്കള്‍ എല്ലാ മതത്തിലുമുണ്ട്: ബെന്യാമിന്‍

ചെങ്ങന്നൂര്‍: എല്ലാ മതത്തിലും അസഹിഷ്ണുക്കളും സാഹിത്യത്തെ അംഗീകരിക്കാത്തവും ഉണ്ടെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. ചെങ്ങന്നൂരില്‍ പമ്പാ സാഹിത്യോല്‍സവം സിവേ-2018  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലമതപണ്ഡിതര്‍ ചോദിക്കുന്നത് കലയും സാഹിത്യവും എന്തിനെന്നാണ്.
സാഹിത്യത്തെ സ്‌നേഹിക്കുന്നവരല്ല എന്നതാണ് ഇവര്‍ക്കുള്ള മറുപടി. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള മതങ്ങള്‍ ദുര്‍ബലമായ ഒരെഴുത്ത് കൊണ്ട് തകരുമെങ്കില്‍ പിന്നെന്തിനാണ് ഇവയൊക്കെ. വായന ഗൗരവമായ അഭ്യാസം വേണ്ട കലയാണ്. അവിടുന്നും ഇവിടുന്നും വായിച്ച് എഴുത്തുകാരന്റെ മേല്‍ കുതിര കയറുന്നത് ശരിയല്ല- ബെന്യാമിന്‍ പറഞ്ഞു. പി സി വിഷ്ണുനാഥ് അധ്യക്ഷത വഹിച്ചു.
മംമ്ത സാഗര്‍, സി എസ് ലക്ഷ്മി, മിത്ര വെങ്കട്‌രാജ്, കനകഹാമ, ഉണ്ണി ആര്‍, ഡോ. ചെറിയാന്‍, മണക്കാല ഗോപാലകൃഷ്ണന്‍ സംസാരിച്ചു.
ഇടനാട്ടിടം ദേവീ ക്ഷേത്രത്തിന് സമീപം പമ്പാതീരത്തുള്ള ഡിചാര്‍ലീസ് റിസോര്‍ട്ടില്‍ ആരംഭിച്ച സാഹിത്യോല്‍സവം വ്യാഴാഴ്ച സമാപിക്കും. വിവിധ ഭാഷകളെ പ്രതിനിധീകരിച്ച് 40 എഴുത്തുകാര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it