അസര്‍ബൈജാന്‍- അര്‍മേനിയ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍

വിയന്ന: അസര്‍ബൈജാന്‍-അര്‍മേനിയ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായി. ഇന്നലെ ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ നടന്ന ചര്‍ച്ചയിലാണ് നാലു ദിവസം നീണ്ട സംഘര്‍ഷം അവസാനിപ്പിക്കാന്‍ ധാരണയായത്. ഇതുസംബന്ധിച്ച് സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇരുരാജ്യങ്ങളും അറിയിച്ചു. അസര്‍ബൈജാന്‍-അര്‍മേനിയ അതിര്‍ത്തിയിലെ നാഗോര്‍ണോ-കരാബാഖ് പ്രദേശങ്ങളിലാണ് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നത്. മൂന്നു ദിവസത്തിനിടെ സംഘര്‍ഷത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ചര്‍ച്ചയില്‍ റഷ്യന്‍, യുഎസ്, ഫ്രഞ്ച് പ്രതിനിധികള്‍ പങ്കെടുത്തു. അസര്‍ബൈജാന്‍ ഞായറാഴ്ച ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ വിജയിച്ചില്ല. അസര്‍ബൈജാനും അര്‍മേനിയയും സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് യുഎസും റഷ്യയും നേരത്തേ ആവശ്യപ്പെട്ടിരുന്നു. അസര്‍ബൈജാന് തുര്‍ക്കി പിന്തുണയറിയിച്ചു.
Next Story

RELATED STORIES

Share it