Flash News

അസമില്‍ ആശുപത്രികളും കോടതികളും നിശ്ശബ്ദ മേഖലയില്‍



ഗുവാഹത്തി: അസമിലെ കാംപൂര്‍ ജില്ലയില്‍ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, ആരാധനാ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ നൂറുമീറ്റര്‍ ചുറ്റളവില്‍ നിശ്ശബ്ദ മേഖലയായി പ്രഖ്യാപിച്ചു. ശബ്ദമലിനീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ നിയമങ്ങള്‍ പരിഗണിച്ച് അസം സര്‍ക്കാരിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കംറുപ്പ് ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അങ്കമാതു നിശ്ശബ്ദ മേഖല പ്രഖ്യാപിച്ചത്. ശബ്ദമലിനീകരണത്തിന്റെ തോത് കുറയ്ക്കാനും മലിനീകരണം തടയുന്നതിനും ജില്ലാ മജിസ്‌ട്രേറ്റ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 15 ദിവസത്തിനകം അനുയോജ്യമായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it