അസമിലെ 33 നുഴഞ്ഞുകയറ്റക്കാരെ ബംഗ്ലാദേശ് തിരിച്ചെടുക്കും

ഗുവാഹത്തി: അസമിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ നുഴഞ്ഞുകയറ്റക്കാരെന്നു പ്രഖ്യാപിച്ച 33 പേരെ തിരിച്ചെടുക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ സമ്മതിച്ചു. ഇതാദ്യമായാണ് അനധികൃതമായി ഇന്ത്യയില്‍ കുടിയേറിയവരെ നാട്ടിലെത്തിക്കാന്‍ ബംഗ്ലാദേശ് സന്നദ്ധത പ്രകടിപ്പിക്കുന്നത്. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ നടപടിയെടുക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ 2013ല്‍ അസമിനോട് ആവശ്യപ്പെട്ടിരുന്നു.
അസമിലെ വിവിധ തടങ്കല്‍പ്പാളയങ്ങളിലായി 152 ബംഗ്ല പൗരന്മാരുണ്ട്. ഇവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് കഴിഞ്ഞ മാസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തോടു ബംഗ്ലാദേശ് അഭ്യര്‍ഥിച്ചിരുന്നു. ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണര്‍ അസമിലെ തടങ്കല്‍പ്പാളയങ്ങളിലെത്തി 33 പേരെ തിരിച്ചറിഞ്ഞിരുന്നു. ഇവരെ തിരിച്ചയക്കുമെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ക്കു സമയമെടുക്കുമെന്നും അഡീഷനല്‍ ഡിജിപി പല്ലഭ് ഭട്ടാചാര്യ പറഞ്ഞു.
Next Story

RELATED STORIES

Share it