അസമിലെ ആള്‍ക്കൂട്ടക്കൊല: 16 പേര്‍ അറസ്റ്റില്‍

ഗുവാഹത്തി: അസമിലെ കര്‍ബി അംഗ്‌ലോങ് ജില്ലയില്‍ രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്ന കേസില്‍ 16 പേരെ അറസ്റ്റ് ചെയ്തു. കുട്ടികളെ മോഷ്ടിക്കുന്നവര്‍ അസമിലെത്തിയെന്ന അഭ്യൂഹം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ആളടക്കമുള്ളവരാണ് അറസ്റ്റിലായതെന്നു ഡിജിപി കലാധര്‍ സൈക്കിയ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലെ അഭ്യൂഹങ്ങള്‍ നിരീക്ഷിക്കാന്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. അഭ്യൂഹങ്ങളടങ്ങിയ പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലിസിനെ അറിയിക്കണമെന്നു സൈക്കിയ ജനങ്ങളോട് അഭ്യര്‍ഥിച്ചു.വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ടു പേരെ ശിശു മോഷ്ടാക്കളെന്ന സംശയത്തില്‍ ജനക്കൂട്ടം ശനിയാഴ്ചയാണു തല്ലിക്കൊന്നത്.
Next Story

RELATED STORIES

Share it