അസമിലെ അന്തര്‍ സംസ്ഥാന പരിശോധനാ കവാടങ്ങള്‍ ഒഴിവാക്കി

ഗുവാഹത്തി: അസമില്‍ അന്തര്‍ സംസ്ഥാന പരിശോധനാ കവാടങ്ങള്‍ എടുത്തുകളയാന്‍ സോനോവാള്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ചുരുക്കാനും തീരുമാനിച്ചു. പുതിയ സര്‍ക്കാരില്‍ ജനങ്ങളുടെ പ്രതീക്ഷ വലുതാണെന്നും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും സോണോവാള്‍ പറഞ്ഞു. ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനും ജനങ്ങളുടെ പരാതികള്‍ വേഗത്തില്‍ പരിഹരിക്കാനും മുഖ്യമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ജനക്ഷേമത്തിനായി പരമാവധി സമയം നീക്കിവയ്ക്കാനും സോനോവാള്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നും നാലും ഗ്രേഡിലെ സംസ്ഥാന സര്‍ക്കാര്‍ ജോലിക്ക് ഇന്റര്‍വ്യൂ ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it