Second edit

അസന്തുഷ്ടിയും ആരോഗ്യവും

അസന്തുഷ്ടിയും മാനസിക സമ്മര്‍ദ്ദവും ആരോഗ്യത്തിനു ഹാനികരമാണെന്നാണ് പൊതുവിലയിരുത്തല്‍. ഇത്തരം പ്രശ്‌നങ്ങള്‍ രക്തസമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയും മനുഷ്യരെ മരണത്തിലേക്കു വേഗത്തില്‍ നയിക്കുകയും ചെയ്യുമെന്നാണ് പലരും മുന്നറിയിപ്പു നല്‍കുന്നത്. സന്തോഷവും സമാധാനവും മാത്രമാണ് ദീര്‍ഘായുസ്സിനു പറ്റിയ സിദ്ധൗഷധമെന്നും അവര്‍ പറയുന്നു. എന്നാല്‍, സംഗതി അങ്ങനെയൊന്നുമല്ലെന്ന് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ആരോഗ്യവിഭാഗം നടത്തിയ സര്‍വേ കണ്ടെത്തുന്നു. ലാന്‍സെറ്റ് എന്ന ശാസ്ത്രപ്രസിദ്ധീകരണത്തില്‍ വന്ന അവരുടെ ഗവേഷണപഠനം പറയുന്നത്, അസന്തുഷ്ടിയും സമ്മര്‍ദ്ദവുമൊന്നും മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കില്ലെന്നാണ്. ഏറ്റവും ചുരുങ്ങിയത്, സ്ത്രീകളുടെ കാര്യത്തിലെങ്കിലും അതാണ് വസ്തുതയെന്ന് അഞ്ചു ലക്ഷം സ്ത്രീകളില്‍ 1996-2001 കാലത്ത് നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അസന്തുഷ്ടരില്‍ ഈ ദീര്‍ഘകാലയളവില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമുള്ള മരണം അസ്വാഭാവികമായ തോതിലൊന്നും കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. എന്നാലും അസന്തുഷ്ടിയും സമ്മര്‍ദ്ദങ്ങളും വേറെ പ്രശ്‌നങ്ങളുണ്ടാക്കും. മാനസികപ്രശ്‌നങ്ങളും മദ്യപാനമോ പുകവലിയോ മയക്കുമരുന്നുകളോ പോലുള്ള ആസക്തിയുളവാക്കുന്ന ശീലങ്ങളോ ഒക്കെ വ്യാപകമാവുന്നതിനു വര്‍ധിച്ച അളവിലുള്ള അസന്തുഷ്ടി കാരണമാകാം. എന്നാല്‍, ഇതൊന്നും മരണകാരണമാവുന്നില്ല എന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍.
Next Story

RELATED STORIES

Share it