അസദിനുള്ള ഇറാന്‍ പിന്തുണ വിഭാഗീയതയുടെ പേരില്‍: ഉര്‍ദുഗാന്‍

അങ്കറ: അസദ് ഭരണകൂടത്തെ ഇറാന്‍ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നതിനു പിന്നില്‍ വിഭാഗീയത മാത്രമാണെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കി സിറിയന്‍ ജനതയ്‌ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്താംബൂളിലെ പൊതുപരിപാടിയിലാണ് ഉര്‍ദുഗാന്‍ നിലപാട് വ്യക്തമാക്കിയത്. അസദ് ഭരണകൂടത്തിനും ഐഎസിനുമെതിരേ പോരാടുന്ന വിമതര്‍ക്കാണ് തുര്‍ക്കി പിന്തുണ. സിറിയയില്‍ നിരപരാധികളെ കൊന്നുതള്ളുന്ന അസദ് ഭരണകൂടത്തെ പിന്തുണയ്ക്കുന്ന ഇറാനെയും റഷ്യയെയും അദ്ദേഹം വിമര്‍ശിച്ചു. ഐഎസും പ്രതിപക്ഷ പാര്‍ട്ടിയായ ഡമോക്രാറ്റിക് യൂനിയന്‍ പാര്‍ട്ടിയും അധികാരമോഹത്തിന്റെ ഉപകരണങ്ങളാണ്. തുര്‍ക്കിയെ ഭീകരരാജ്യമായി കാണുന്ന കുര്‍ദ് അനുകൂല പികെകെ പാര്‍ട്ടിയും ഈ ഗണത്തില്‍ പെടുന്നതാണ്. അതിനിടെ, കുര്‍ദ് സ്വയം ഭരണത്തിന് ആഹ്വാനം ചെയ്ത കുര്‍ദ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് സലാഹുദ്ധീന്‍ ദമിര്‍ത്താസിന്റെ നടപടിയെ ഉര്‍ദുഗാന്‍ ശക്തമായി അപലപിച്ചു.
Next Story

RELATED STORIES

Share it