അസം സ്ഥാനാര്‍ഥികളില്‍ 30 പേര്‍ ക്രിമിനല്‍ കേസ് നേരിടുന്നവര്‍

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ടത്തില്‍ മല്‍സരിക്കുന്ന 539 സ്ഥാനാര്‍ഥികളില്‍ 30 പേര്‍ ക്രിമിനല്‍ കേസ് നേരിടുന്നവര്‍. അതില്‍ ഒരു മന്ത്രിയും അഞ്ച് സിറ്റിങ് എംഎല്‍എമാരുമുണ്ട്. കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോവല്‍, സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് 25 പേര്‍ക്കെതിരേയുള്ളത്. ബരക്ക് താഴ്‌വരയിലെ ദക്ഷിണ കരിംഗഞ്ച് മണ്ഡലത്തില്‍ നിന്നു വീണ്ടും മല്‍സരിക്കുന്ന സംസ്ഥാന വ്യവസായ വാണിജ്യ മന്ത്രി സിദ്ദീഖ് അഹ്മദിനെതിരേ വഞ്ചന-ക്രിമിനല്‍ ഗൂഢാലോചന കേസാണു നിലവിലുള്ളത്.
Next Story

RELATED STORIES

Share it