അസം സഖ്യം: ബിജെപിയിലും എജിപിയിലും കലാപം

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാനുള്ള ബിജെപിയുടെയും എജിപിയുടെയും തീരുമാനത്തിനെതിരേ ഇരു കക്ഷികളിലും അമര്‍ഷം. ബ്രഹ്മപുത്ര താഴ്‌വരയില്‍ രണ്ടു കക്ഷികളുടെയും നിരവധി പ്രവര്‍ത്തകര്‍ മുതിര്‍ന്ന നേതാക്കളുടെ കോലം കത്തിച്ചു. ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ സ്വതന്ത്രരെ മല്‍സരിപ്പിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
വിവിധ ജില്ലകളിലെ ഓഫിസുകളിലെ ഫര്‍ണിച്ചര്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു.
Next Story

RELATED STORIES

Share it