അസം റൈഫിള്‍സില്‍ ആദ്യമായി വനിതാ സൈനികര്‍

കൊഹിമ: 100 പേരടങ്ങുന്ന ആദ്യത്തെ വനിതാ സൈനികവിഭാഗത്തെ അസം റൈഫിള്‍സി ല്‍ ഉള്‍പ്പെടുത്തി. നാഗാലാന്റ് ദിമാപൂര്‍ ജില്ലയില്‍ ഷോഖുവിയിലുള്ള അസം റൈഫിള്‍സ് ട്രെയിനിങ് സെന്റര്‍ സ്‌കൂളില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവാണു വനിതാ സേനയുടെ സല്യൂട്ട് സ്വീകരിച്ചത്.
പരിശീലനം പൂര്‍ത്തിയാക്കിയ 212 സൈനികരില്‍ 100 പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു തിരഞ്ഞെടുത്ത വനിതകളാണ്.
രാജ്യത്തിന്റെ എല്ലാ വികസന മേഖലയിലും പുരുഷന്‍മാരെപ്പോലെ വനിതകള്‍ക്കും പങ്കാളികളാവാന്‍ സാധിക്കുമെന്നു മന്ത്രി പറഞ്ഞു. കുറ്റ കൃത്യങ്ങളിലേര്‍പ്പെട്ട സ്ത്രീകളെ ചോദ്യം ചെയ്യുന്നതിനും തിരച്ചില്‍ നടത്തുന്നതിനും സ്ത്രീകളടങ്ങുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാനും സ്ത്രീ പ്രക്ഷോഭകരെ കൈകാര്യംചെയ്യുന്നതിനുമൊക്കെ ഇവരെ അസം റൈഫിള്‍സിന്റെ വിവിധ ബറ്റാലിയനുകളില്‍ നിയമിക്കുമെന്നു സൈനികവക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it