അസം യുവതിയെ പീഡിപ്പിച്ച കേസ്: സൈബര്‍ സെല്ലിന്റെ സഹായം തേടി

കൊണ്ടോട്ടി: 22കാരിയായ അസം യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്കായി പോലിസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. പ്രതികളായ കുഴിഞ്ഞൊളം സ്വദേശി നസീര്‍ ബാബുവും സുഹൃത്തും സംസ്ഥാനത്തിന്റെ പുറത്തുകടന്നതായാണു സംശയിക്കുന്നത്. ഇവര്‍ക്കായാണ് അന്വേഷണം. പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പോലിസ് പരിശോധന നടത്തിയിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.
ഇവരുടെ ചില സുഹൃത്തുകളും നിരീക്ഷണത്തിലാണ്. കൊണ്ടോട്ടി സിഐ ബി സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വെള്ളിയാഴ്ച അര്‍ധരാത്രി യുവതിയും ഭര്‍ത്താവും താമസിക്കുന്ന വാടകക്കെട്ടിടത്തിലെത്തി ഭര്‍ത്താവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതി.
Next Story

RELATED STORIES

Share it