malappuram local

അസം യുവതിക്ക് പീഡനം: പോലിസിനെതിരേ പ്രതിഷേധം

കൊണ്ടോട്ടി: ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി 22കാരിയായ അസം യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസന്വേഷണം പ്രഹസനമാക്കിയ പോലിസിനെതിരേ പ്രിതിഷേധം. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷനും ഡിവൈഎഫ്‌ഐയും പോലിസ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ലീഗ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ പോലിസ് നീതി നടപ്പാക്കണം. പ്രതികള്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. കൊണ്ടോട്ടി കുഞ്ഞാലി മന്ദിരത്തിന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് പോസ്റ്റ് ഓഫിസിന് സമീപത്ത് പോലിസ് തടഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ പി സുമതി ഉദ്ഘാടനം ചെയ്തു. റഷീദ് കുഴിമണ്ണ അധ്യക്ഷനായി. ഖദീജസത്താര്‍, പാറപ്പുറത്ത് അബ്ദുര്‍റഹ്മാന്‍, അസ്‌ലം ഷേര്‍ഖാന്‍, സിദ്ദിഖ് മേല്‍മുറി സംസാരിച്ചു. കഴിഞ്ഞ 21ന് അര്‍ധരാത്രിയില്‍ കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരി കുഴിഞ്ഞൊളത്താണ് അസംസുദ്വേശിയായ യുവതി പീഡിപ്പിക്കപ്പെട്ടത്. ജോലിയന്വേഷിച്ച് കുഴിഞ്ഞൊളത്തെത്തിയതായിരുന്നു ദമ്പതിമാര്‍.
Next Story

RELATED STORIES

Share it