Flash News

അസം, ബംഗാള്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

അസം, ബംഗാള്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
X
polling

ന്യൂഡല്‍ഹി: അസം, പശ്ചിമബംഗാള്‍ നിയമസഭകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്നാരംഭിച്ചു. ബംഗാളില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. ആദ്യ രണ്ടു മണിക്കൂറിനകം 24 ശതമാനത്തിലേറെപ്പേര്‍ വോട്ടു ചെയ്തു.
ബംഗാളിലെ പശ്ചിമ മിഡ്‌നാപൂര്‍, പുരുലിയ, ബങ്കുറ ജില്ലകളിലുള്ള 18ഉം അസമിലെ 65ഉം മണ്ഡലങ്ങളിലാണു പോളിങ്. ആകെ 539 സ്ഥാനാര്‍ഥികളാണ് ഇന്നു ജനവിധി തേടുന്നത്. അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയും ഇതില്‍പ്പെടും.
ഇരുസംസ്ഥാനങ്ങളിലും കനത്ത സുരക്ഷയിലാണ് പോളിങ്.അസമിലെ 65 മണ്ഡലങ്ങളിലേക്കു മാത്രം 40,000 സുരക്ഷാഭടന്‍മാരെ വിന്യസിച്ചിട്ടുണ്ട്്്്.
അസമില്‍ ബിജെപിയും അസം ഗണപരിഷത്തും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും ഉള്‍പ്പെടുന്ന സഖ്യവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. മുസ്‌ലിംകള്‍ക്കിടയില്‍ ഗണ്യമായ സ്വാധീനമുള്ള എഐയുഡിഎഫാണ് സംസ്ഥാനത്തെ മറ്റൊരു പ്രബല കക്ഷി. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും സിപിഎംകോണ്‍ഗ്രസ് കക്ഷികള്‍ ചേര്‍ന്നുള്ള 'മഹാസഖ്യ'വും തമ്മിലാണ് പ്രധാന മല്‍സരം.
Next Story

RELATED STORIES

Share it