അസം പൗരത്വം: ബിജെപിക്കെതിരേ മമതാ ബാനര്‍ജി

കൊല്‍ക്കത്ത: അസമില്‍ 40 ലക്ഷം പേരെ പൗരത്വ രജിസ്റ്റര്‍ രേഖയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ കരടു പത്രികയില്‍ ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി.
ബിജെപിക്ക് വോട്ട് ചെയ്യാത്ത പൗരന്മാരെ തിരഞ്ഞുപിടിച്ച് ഒറ്റപ്പെടുത്താനുള്ള ശ്രമമാണു കരട് പത്രികയിലൂടെ വ്യക്തമായത്. ഇന്ത്യന്‍ പൗരന്മാരെ അവരുടെ രാജ്യത്തു തന്നെ അഭയാര്‍ഥികളാക്കുന്ന നീക്കമാണ് ബിജെപി നടത്തുന്നത്. പൗരന്മാരുടെ ദേശീയ രജിസ്റ്ററിന്റെ (എന്‍ആര്‍സി) അവസാന കരടു പട്ടികയിലാണ് അസമിലെ 40 ലക്ഷത്തിലധികം പേര്‍ക്ക് പൗരത്വം നഷ്ടമാവുമെന്നുള്ളത്. 3.29 കോടി പേര്‍ നല്‍കിയ പൗരത്വത്തിനായുള്ള അപേക്ഷയില്‍ 2.89 പേരുടെ അപേക്ഷകള്‍ മാത്രമാണു സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന് കത്തയക്കുമെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.
Next Story

RELATED STORIES

Share it