Flash News

അസം, പശ്ചിമബംഗാള്‍: ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയായി

അസം, പശ്ചിമബംഗാള്‍:  ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയായി
X
BJP

ന്യൂഡല്‍ഹി: ആസന്നമായ അസം, പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കി. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് പട്ടിക പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റിലി, സുഷമ സ്വരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അസമിലെ 88 സീറ്റുകളിലേക്കും പശ്ചിമ ബംഗാളിലെ 52 സീറ്റുകളിലേയും സ്ഥാനാര്‍ഥികളേയാണ് പ്രഖ്യാപിച്ചത്്. ആദ്യഘട്ട പട്ടികയില്‍ അസമില്‍ 7ഉം പശ്ചിമ ബംഗാളില്‍ അഞ്ച് വനിതകള്‍ക്കും മാത്രമാണ് സീറ്റ് നല്‍കിയിരിക്കുന്നത്. അസമില്‍ ഒരു വനിതയടക്കം ആറു മുസ്്‌ലിംകള്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്.

[related]
Next Story

RELATED STORIES

Share it