Flash News

അസം, പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നേടണമെന്ന് കമ്മീഷന്‍

അസം, പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ്: പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നേടണമെന്ന് കമ്മീഷന്‍
X
Election-commi

ന്യൂഡല്‍ഹി: അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ അനുമതിയില്ലാതെ വരുന്ന രണ്ടു ദിവസം അച്ചടിമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
ബിഹാര്‍ തിരഞ്ഞെടുപ്പിനിടെ ബിജെപി പ്രസിദ്ധീകരിച്ച വിവാദ പരസ്യങ്ങളുടെ പശ്ചാത്തലത്തിലാണു നടപടി. അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പും പശ്ചിമബംഗാളിലെ ഒന്നാംഘട്ടത്തിന്റെ രണ്ടാംഭാഗ വോട്ടെടുപ്പും തിങ്കളാഴ്ചയാണ്. കഴിഞ്ഞ ആഴ്ച ഇരു സംസ്ഥാനങ്ങളിലും നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിനോടുബന്ധിച്ചും തിരഞ്ഞെടുപ്പു കമ്മീഷന്‍ സമാന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
മുന്‍കാലങ്ങളില്‍ പ്രസിദ്ധീകരിച്ച പല പരസ്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അസമിലെയും പശ്ചിമബംഗാളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് ഇതുസംബന്ധിച്ച ഉത്തരവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. [related]
Next Story

RELATED STORIES

Share it