Flash News

അഷ്‌റഫ് വധം : പദ്ധതി തയ്യാറാക്കിയത് ഒരു മാസം മുന്‍പ്

അഷ്‌റഫ് വധം :  പദ്ധതി തയ്യാറാക്കിയത് ഒരു മാസം മുന്‍പ്
X


മംഗലാപുരം  :  എസ്ഡിപിഐ നേതാവ് മുഹമ്മദ് അഷ്‌റഫ് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി പോലീസ്. കേസില്‍ ഇനിയും പിടികിട്ടാത്ത പ്രതികള്‍ ഒരുമാസം മുന്‍പു തയ്യാറാക്കിയ ഗൂഡാലോചനപ്രകാരമാണ് കൊലപാതകം നടന്നതെന്നാണ് വെസ്റ്റേണ്‍ റെയഞ്ച് ഐജി ഹരിശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഭരത് കുംഡേലു, ദിവ്യരാജ് ഷെട്ടി എന്നിവരാണ് ഗൂഡാലോചന നടത്തിയതെന്നും ഇവരെ രണ്ടുദിവസത്തിനകം പിടികൂടാനാകുമെന്നാണ് കരുതുന്നതെന്നും ഐജി പറഞ്ഞു.
ഭരതും ദിവ്യരാജ് ഷെട്ടിയും നേരത്തേ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് പ്രതികള്‍ അഷറഫിനെ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു, ഇതിനുശേഷം ഉഡുപ്പിക്കടുത്തുള്ള പഡുബിദ്രിയില്‍ ഒളിവില്‍ക്കഴിഞ്ഞ പ്രതികളെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസില്‍ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പവന്‍കുമാര്‍ എന്ന പുണ്ട, സന്തു എന്ന സന്തോഷ്, ശിവു എന്ന ശിവപ്രസാദ്, രഞ്്ജിത്, അഭി എന്ന അഭിന്‍ റായി എന്നിവരാണ് പിടിയിലായവര്‍. ഇവര്‍ ഇതിനുമുന്‍പും ബണ്ട്വാളിനും സമീപപ്രദേശങ്ങളിലും മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതുള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതികളാണ്.
എസ്ഡിപിഐ അമ്മുഞ്‌ജെ യൂണിറ്റ് പ്രസിഡന്റാണ് ഓട്ടോ ഡ്രൈവറായിരുന്ന അഷ്‌റഫ്.

Next Story

RELATED STORIES

Share it