Flash News

അഷ്‌റഫ് വധം : ഗൂഡാലോചന ആസൂത്രണം ചെയ്ത മുഖ്യപ്രതി പിടിയിലായി

അഷ്‌റഫ് വധം : ഗൂഡാലോചന ആസൂത്രണം ചെയ്ത മുഖ്യപ്രതി പിടിയിലായി
X


മംഗലാപുരം : എസ്ഡിപിഐ നേതാവ് മുഹമ്മദ് അഷ്‌റഫ് കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതികളിലൊരാള്‍ പോലിസ് പിടിയിലായി. ദിവ്യരാജ് ഷെട്ടി എന്നയാളാണ് അറസ്റ്റിലായത്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍മാരിലൊരാളാണ് ഷെട്ടി. ഭരത് കുംഡേലു എന്നയാളുമായി ചേര്‍ന്ന് ഒരു മാസം മുന്‍പ് ഷെട്ടി ആസൂത്രണം ചെയ്തതാണ് കൊലപാതകം എന്ന്് പോലിസ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. പവന്‍കുമാര്‍ എന്ന പുണ്ട, സന്തു എന്ന സന്തോഷ്, ശിവു എന്ന ശിവപ്രസാദ്, രഞ്്ജിത്, അഭി എന്ന അഭിന്‍ റായി എന്നീ അഞ്ചുപേരെക്കൂടി ഇവര്‍ കൊല നടപ്പാക്കാന്‍ കൂടെക്കൂട്ടിയിരുന്നു. ഇവര്‍ നേരത്തേ പിടിയിലായിട്ടുണ്ട്.
ഭരതും ദിവ്യരാജ് ഷെട്ടിയും നേരത്തേ തയ്യാറാക്കിയ പദ്ധതിയനുസരിച്ച് പ്രതികള്‍ അഷറഫിനെ പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം ഉഡുപ്പിക്കടുത്തുള്ള പഡുബിദ്രിയില്‍ ഒളിവില്‍ക്കഴിഞ്ഞ അഞ്ചുപ്രതികളെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ ഇതിനുമുന്‍പും ബണ്ട്വാളിനും സമീപപ്രദേശങ്ങളിലും മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചതുള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതികളാണ്.
എസ്ഡിപിഐ അമ്മുഞ്‌ജെ യൂണിറ്റ് പ്രസിഡന്റാണ് ഓട്ടോ െ്രെഡവറായിരുന്ന അഷ്‌റഫ്.



[related]
Next Story

RELATED STORIES

Share it