Gulf

അഷ്‌റഫ് കാളത്തോട് കലാശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി

അഷ്‌റഫ് കാളത്തോട് കലാശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി
X
FV6A7144



കുവൈറ്റ് : കേരള സംഗീത നാടക അക്കാദമി ഇന്ത്യയിലും ഗള്‍ഫിലുമുള്ള പ്രവാസി കലാകാരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ കലാശ്രീ അവാര്‍ഡിന്റെ തിളക്കത്തിലാണ് കവിയും സാഹിത്യകാരനും നാടക പ്രവര്‍ത്തകനും സാമൂഹിക സാംസ്‌കാരിക രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വവുമായ അഷ്‌റഫ് കാളത്തോട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കോബാങ്ക് ഓഡിറ്റോറിയത്തല്‍ നടന്ന ചടങ്ങില്‍ വെച്ചു 15000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതായിരുന്നു കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്.

പ്രവാസ ലോകത്തുള്ള കലാപ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് അക്കാദമി നല്‍കുന്ന അങ്കീകാരത്തിലും കലാശ്രീ ആകാന്‍ കഴിഞ്ഞതിലും ഉള്ള സന്തോഷവും കൃതക്ഞതയും അദ്ദേഹം അറിയിച്ചു. ഇതിനുമുന്‍പ് ബാബു ചാക്കോളയ്ക്കും, കെ. പി. ബാലകൃഷ്ണനും ഗള്‍ഫ് കലാശ്രീ അവാര്‍ഡ് ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it