Kollam Local

അഷ്ടമുടി ഉരുള്‍ നേര്‍ച്ച ഇന്ന് സമാപിക്കും



അഞ്ചാലുംമൂട്: അഷ്ടമുടി ശ്രീ വീരഭദ്രസ്വാമി ക്ഷേത്രത്തിലെ 28-ാം ഓണാഘോഷത്തിന്റെ ഭാഗമായുള്ള പ്രശസ്തമായ ഉരുള്‍വഴിപാട് മഹോല്‍സവം ഇന്ന് സമാപിക്കും. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് ഉരുള്‍നേര്‍ച്ച മഹോല്‍സവം ആരംഭിച്ചത്. നാടിന്റെ നാനാഭാഗത്തു നിന്നും എത്തുന്ന ഭക്തര്‍ അറബിക്കടലും അഷ്ടമുടി കായലും കല്ലടയാറും ഒരുമിക്കുന്ന ത്രിവേണി സംഗമമായ അഷ്ടമുടി കായലില്‍ മുങ്ങിക്കുളിച്ച് എത്തിയാണ് വീരഭദ്രന്റെ തിരുസന്നിധിയില്‍ ശയനപ്രദക്ഷിണം നടത്തിയത്. ഉരുള്‍ ഉല്‍സവ ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ സംഘടിപ്പിച്ച അവാര്‍ഡ് ദാന-സാംസ്‌കാരിക സമ്മേളനം എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. ദേവസ്വം വര്‍ക്കിങ് പ്രസിഡന്റ് ജെ ഷാജി അധ്യക്ഷത വഹിച്ചു. പൗള്‍ട്രി കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ജെ ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌ക്കാരം ലഭിച്ച എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെയും മങ്ങാട് സുബിന്‍ നാരായണനെയും കെ വി ഷാജിയെയും  അഷ്ടമുടി രവികുമാറിനെയും എസ്എസ്എല്‍സി പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും ദേവസ്വം കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു.
Next Story

RELATED STORIES

Share it