അഷ്ടപദി മല്‍സരത്തില്‍ സഹോദരങ്ങള്‍ക്ക് ഇരട്ടി മധുരം

തിരുവനന്തപുരം: അഷ്ടപദി മല്‍സരത്തില്‍ ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ എ ഗ്രേഡിന്റെ മധുരവുമായി ഇരട്ട സഹോദരങ്ങള്‍.
കടയ്ക്കാവൂര്‍ എസ്എസ്പിബി ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ വരുണ്‍ അശോകും വര്‍ഷാ അശോകുമാണ് എ ഗ്രേഡ് നേടിയത്.
ഒരേ ഇടക്ക കൊട്ടിയാണ് ഇരുവരും ഒന്നാം സ്ഥാനം നേടിയത്. ആറ്റിങ്ങല്‍ വീരകേരളപുരം ക്ഷേത്രത്തില്‍ ഇടക്ക കൊട്ടി പാടുന്നതു കണ്ടാണ് അഷ്ടപദി പഠിക്കാനാരംഭിച്ചത്. സ്‌കൂള്‍ അധ്യാപകനായ സിജോ അഷ്ടപദിയും ശ്യാം ഇടക്കയും പരിശീലിപ്പിച്ചു.
Next Story

RELATED STORIES

Share it