kozhikode local

അശ്‌റഫിന്റെ കൊലപാതകികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല : മന്ത്രി യു ടി ഖാദര്‍

അശ്‌റഫിന്റെ കൊലപാതകികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല : മന്ത്രി യു ടി ഖാദര്‍
X


മലപ്പുറം: കര്‍ണാടകയിലെ എസ്ഡിപിഐ പ്രവര്‍ത്തകനായ  അശ്‌റഫിന്റെ കൊലപാതകികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയില്ലെന്ന കര്‍ണാടക സിവില്‍ സപ്ലൈസ് മന്ത്രി യു ടി ഖാദര്‍. മഅ്ദിന്‍ അക്കാദമിയിലെ സ്വലാത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. സാമൂദായിക സംഘര്‍ഷം ലക്ഷ്യംവച്ചുള്ള ഈ കൊലപാതകത്തെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.ഈ സംഭവം അപലപനീയമാണ്. കൊലപാതകികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയില്ല. ദിവസങ്ങള്‍ക്കുള്ളില്‍ യഥാര്‍ഥ പ്രതികളുടെ കൈകളില്‍ വിലങ്ങ് വീഴുക തന്നെ ചെയ്യും. കൊലപാതകങ്ങളുംഅക്രമങ്ങളും അവസാനിപ്പിക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും സംഭവത്തിനു പിന്നിലെ എല്ലാ കറുത്ത കരങ്ങളേയും നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it