Flash News

അശ്‌റഫിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: എസ്ഡിപിഐ

അശ്‌റഫിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: എസ്ഡിപിഐ
X

ബംഗളൂരു: കര്‍ണാകടകയിലെ ബണ്ട്വാളില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് അശ്‌റഫ് കളായിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എസ്ഡിപിഐ സംസ്ഥാനഘടകം മുഖ്യമന്ത്രി സിദ്ദരാമയ്യയോട് ആവശ്യപ്പെട്ടു.
പ്രതികളെ പോലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണം. പാര്‍ട്ടിയുടെ സ്ഥാപകദിനത്തില്‍ പതാകയുയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്തതിനു പിന്നാലെയാണ് അശ്‌റഫിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. അശ്‌റഫിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് എസ്ഡിപിഐ കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് പറഞ്ഞു. വര്‍ഗീയ ഗുണ്ടകളാണ് കൊലപാതകം ആസൂത്രണം ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയങ്ങളിലും ന്യൂനപക്ഷമതങ്ങളുടെ ആഘോഷവേളകളിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ആര്‍എസ്എസ് നടത്തുന്ന തീവ്ര ശ്രമങ്ങളും കൊലപാതകങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. മതത്തിന്റെ പേരിലുള്ള അപസ്വരത മൂലം കര്‍ണാടകയുടെ തീരമേഖല അസ്വസ്ഥമായിരിക്കുകയാണ്. മേഖലയില്‍ സുസ്ഥിര സമാധാനം സാധ്യമാവണമെങ്കില്‍ ഹിന്ദുവും മുസ്‌ലിമും ക്രൈസ്തവരും മറ്റു മതങ്ങളും പരസ്പരം കൈ കോര്‍ത്ത് പ്രവര്‍ത്തിക്കണമെന്നും മജീദ് പറഞ്ഞു.
മേഖലയില്‍ ഐക്യമുള്ള അന്തരീക്ഷ കൊണ്ടുവരുന്നതിനായി എസ്ഡിപിഐയും പോലീസും സമാധാനം കാംക്ഷിക്കുന്ന ജനങ്ങളും സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്. സംഘപരിവാര്‍ കൊലപാതകികള്‍ ശിക്ഷിക്കപ്പെടാത്തതാണ് ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.

[related]
Next Story

RELATED STORIES

Share it