അശ്വതിയുടെ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: കാംപസ് ഫ്രണ്ട്

അശ്വതിയുടെ കുറ്റവാളികളെ ഉടന്‍ അറസ്റ്റ്  ചെയ്യണം: കാംപസ് ഫ്രണ്ട്
X
campusfront

ഗുല്‍ബര്‍ഗ: ഗുല്‍ബര്‍ഗ അല്‍ഖമര്‍ നഴ്‌സിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ അതിദാരുണമായി റാഗിങിനിരയാക്കപ്പെട്ട മലയാളി ദലിത് വിദ്യാര്‍ഥിനി അശ്വതിയുടെ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി തല്‍ഹ ഹുസൈന്‍ ആവശ്യപ്പെട്ടു. ഒന്നരമാസം മുമ്പ് നടന്ന സംഭവത്തെ നിസ്സാരവല്‍കരിക്കാനുള്ള അധികൃതരുടെ ശ്രമത്തിനെതിരേ കേരളത്തിലെയും കര്‍ണാടകയിലെയും വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് തിങ്കളാഴ്ച മുതല്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേ കാംപസ് ഫ്രണ്ട് പ്രതിനിധികള്‍ സ്ഥാപനാധികാരികളുമായി സംസാരിച്ചപ്പോള്‍ ഈ സംഭവത്തെ ആത്മഹത്യാശ്രമമായി ചിത്രീകരിക്കാന്‍ ശ്രമം നടന്നിരുന്നു. കോളജ് നിയന്ത്രിക്കുന്ന മുന്‍ കോണ്‍ഗ്രസ് മന്ത്രിയായ ഖമറുല്‍ ഇസ്‌ലാമിന്റെ സമ്മര്‍ദ്ദം മൂലമാണ് പോലിസ് ഇക്കാര്യത്തില്‍ മെല്ലപ്പോക്ക് നയം സ്വീകരിക്കുന്നതെന്ന പരാതി വ്യാപകമാണ്. വാര്‍ത്താസമ്മേളനത്തില്‍ കര്‍ണാടക സമിതി അംഗം തബാറക്, സയ്യദ് അലീം ഇലാഹി പങ്കെടുത്തു.
Next Story

RELATED STORIES

Share it