Flash News

അശ്ലീലം പ്രചരിക്കുന്നത് തടയാന്‍ നഗ്‌ന ഫോട്ടോ നല്‍കാന്‍ ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക്

അശ്ലീലം പ്രചരിക്കുന്നത് തടയാന്‍  നഗ്‌ന ഫോട്ടോ നല്‍കാന്‍ ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക്
X


വാഷിങ്ടണ്‍: അശ്ലീല ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയാന്‍ സ്വന്തം നഗ്ന ചിത്രങ്ങള്‍ അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക്. മെസഞ്ചര്‍ ആപ്പ് വഴി നഗ്‌ന ചിത്രങ്ങള്‍ തങ്ങള്‍ക്ക് അയക്കാനാണ് ഫെയ്‌സ്ബുക്ക് ആവശ്യപ്പെടുന്നത്. ഇതിലൂടെ പ്രതികാരത്തിനായി മറ്റുള്ളവരുടെ നഗ്ന ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുന്നത് തടയാനാകുമെന്ന് ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു. മെസഞ്ചര്‍ ആപ്പ് വഴി നഗ്‌ന ദൃശ്യങ്ങള്‍ അയക്കുന്നതിലൂടെ  ഫെയ്‌സ്ബുക്കിന് ഒരു ഡിജിറ്റര്‍ ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാനും വ്യക്തിയുടെ സമ്മതപത്രമില്ലാതെ നഗ്‌ന ദൃശ്യം മറ്റാരെങ്കിലും പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നും ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു.പുതിയ പരീക്ഷണവുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏജന്‍സിയുമായി ഫെയ്‌സ്ബുക്ക് നിലവില്‍ കൈകോര്‍ത്തിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും പ്രായോഗികമാക്കാനുള്ള ഒരുക്കത്തിലാണ് ഫെയ്‌സ്ബുക്ക്.
ബന്ധം വഷളാകുമ്പോള്‍ കമിതാക്കളും മറ്റ് സുഹൃത്തുക്കളും പ്രതികാരത്തോടെ നഗ്‌ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാറുണ്ട്. ഇത് തടയാന്‍ പുതിയ പരീക്ഷണത്തിലൂടെ സാധിക്കുമെന്നാണ് ഫെയ്‌സ്ബുക്ക് പറയുന്നത്.
Next Story

RELATED STORIES

Share it