അശോക് ഘോഷ് അന്തരിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ആദ്യത്തെ ഇടതുമുന്നണി സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രമുഖ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് അശോക് ഘോഷ് (94) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഘോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അവിവാഹിതനാണ്. സുഭാഷ് ചന്ദ്രബോസിന്റെ നേതൃപാടവത്തില്‍ ആകൃഷ്ടനായാണ് ഫോര്‍വേഡ് ബ്ലോക്കില്‍ ചേര്‍ന്നത്. ഏഴു പതിറ്റാണ്ടുകാലം നീളുന്ന രാഷ്ട്രീയജീവിതത്തിന് ഉടമയായ അദ്ദേഹം പാര്‍ട്ടി ഓഫിസിലെ കൊച്ചുമുറിയിലായിരുന്നു താമസിച്ചിരുന്നത്. 1952ല്‍ സംസ്ഥാന സെക്രട്ടറിയായി.
Next Story

RELATED STORIES

Share it