അശോക് ഖെംകയ്ക്ക് സ്ഥാനക്കയറ്റം

ചണ്ഡിഗഡ്: അനധികൃത ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള സിഎല്‍എഫ് കമ്പനിക്കെതിരേ നടപടിയെടുത്ത ഐഎഎസ് ഓഫിസര്‍ അശോക് ഖെംക ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിയാന സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. ഫിനാല്‍ഷ്യല്‍ കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ റാങ്കുകളിലേക്കാണ് ഇവര്‍ക്കു സ്ഥാനക്കയറ്റം നല്‍കിയത്.
പുരാവസ്തു-മ്യൂസിയം വകുപ്പ് ഡയറക്ടര്‍ ജനറലായാണ് ഖെംകയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയത്. 1991 ബാച്ചിലെ ഐഎഎസ് ഓഫിസര്‍മാരായ അഭിലാഷ് ലിക്കി, വിനീത് ഗാര്‍ഖ്, അനില്‍ മാലിക്, എ കെ സിങ്ങ്, ശ്രീകാന്ത് വാല്‍ഗസ് എന്നിവരാണ് സ്ഥാനക്കയറ്റം ലഭിച്ച മറ്റുള്ളവര്‍.
Next Story

RELATED STORIES

Share it