Flash News

അശുദ്ധമായ രക്തം സ്വീകരിച്ചത് വഴി രാജ്യത്ത് 2000ല്‍ അധികംപേര്‍ക്ക് എച്ച്‌ഐവി ബാധിച്ചുവെന്ന്

അശുദ്ധമായ രക്തം സ്വീകരിച്ചത് വഴി രാജ്യത്ത് 2000ല്‍ അധികംപേര്‍ക്ക് എച്ച്‌ഐവി ബാധിച്ചുവെന്ന്
X
ybpenrfgwp

[related] അശുദ്ധമായ രക്തം സ്വീകരിച്ചത് വഴി കഴിഞ്ഞ 17മാസത്തിനിടെ രാജ്യത്ത് 2234 പേര്‍ക്ക് എയ്ഡ്‌സ് ബാധയുണ്ടായെന്ന നാഷണല്‍ എ്‌യ്ഡ്‌സ് കണ്‍ട്രാള്‍ ഓര്‍ഗനൈസേഷന്‍. ഇത്തരത്തില്‍ എച്ച്‌ഐവി ബാധിച്ചവര്‍ കൂടുതല്‍ ഉത്തരപ്രദേശിലാണ്. 361 കേസുകളാണ് യുപിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കന്നത്.
രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്. ഇവിടെ 292 കേസുകളാണ് ഉള്ളത്. തൊട്ടുപിറകെ 272 കേസുകളുമായി മഹാരാഷ്ട്രയും 264 എച്ച് ഐ വി പോസിറ്റീവ് രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയുമാണ്.
ചേതന്‍ കൊത്താരി എന്ന സാമൂഹ്യ പ്രവര്‍ത്തകന് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് വിവരവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ 2015ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ 2011വരെയുള്ള കണക്കുപ്രകാരം 20.9 ലക്ഷം പേരാണ് ഇന്ത്യയില്‍ എയ്ഡ്‌സ് രോഗികളായി ജീവിക്കുന്നത്.
Next Story

RELATED STORIES

Share it