Flash News

അശാസ്ത്രീയ മദ്യനയം പൊളിച്ചെഴുതണം : പി സി ജോര്‍ജ്



കോട്ടയം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച അശാസ്ത്രീയമായ മദ്യനയം പൊളിച്ചെഴുതിയേ മതിയാവൂ എന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ് എംഎല്‍എ. സര്‍ക്കാര്‍ മദ്യം വില്‍ക്കുന്ന ഏര്‍പ്പാട് തുടരുകയും ബാറുകള്‍ പൂട്ടിയിടുകയും ചെയ്യുകയെന്ന വിചിത്രമായ ഏര്‍പ്പാടാണ് കേരളത്തില്‍ നടക്കുന്നത്.  കേരളത്തില്‍ മദ്യനിരോധനം പ്രാവര്‍ത്തികമല്ല, മദ്യവര്‍ജനമാണ് വേണ്ടത്. അതിന് സമൂഹത്തെ പ്രാപ്തമാക്കുന്ന പ്രവര്‍ത്തനമാണ് ഏവരും ചേര്‍ന്ന് നടത്തേണ്ടതെന്നും പി സി ജോര്‍ജ് വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it