kasaragod local

അശാസ്ത്രീയ നിര്‍മാണം: കാസര്‍കോട് മല്‍സ്യമാര്‍ക്കറ്റില്‍ മാലിന്യക്കൂമ്പാരം

കാസര്‍കോട്: മല്‍സ്യമാര്‍ക്കറ്റില്‍ മാലിന്യക്കൂമ്പാരം. പുതിയ മല്‍സ്യമാര്‍ക്കറ്റിന് മുനവശത്താണ് പ്ലാസ്റ്റിക്ക് അടങ്ങിയ മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുന്നത്, അറവ് ശാലയിലെ മാലിന്യങ്ങളും ചീഞ്ഞ മല്‍സ്യങ്ങളും തളളുന്നതിനാല്‍ ഇത് കൊത്തിവലിക്കാന്‍ കാക്കളും പക്ഷികളും എത്തി മാലിന്യങ്ങള്‍ സമീപത്തെ വീടുകളിലെ കിണറുകളിലും തുറന്ന് കിടക്കുന്ന വാട്ടര്‍ ടാങ്കുകളിലും കൊണ്ടിടുന്നതിനാല്‍ കുടിവെളളം മലിനമാവുകയാണ്.
മാലിന്യത്തില്‍ നിന്നും രൂക്ഷ ഗന്ധം വമിക്കുന്നതിനാല്‍ മല്‍സ്യം വാങ്ങാനെത്തുന്നവരും മല്‍സ്യവില്‍പനക്കാരും വ്യാപാരികളും ദുരിതത്തിലാണ്. പുതിയ മല്‍സ്യമാര്‍ക്കറ്റ് കെട്ടിടത്തിനകത്ത് മീന്‍ വെളളം ഒലിച്ചു പോവാത്തതിനാല്‍ വെളളം തളംകെട്ടി നില്‍ക്കുകയാണ്. ചില മല്‍സ്യതൊഴിലാളികള്‍ ഇപ്പോള്‍ മല്‍സ്യ വില്‍പന കെട്ടിടത്തിന്‍ പുറത്താക്കിയിരിക്കുകയാണ്.
മല്‍സ്യ മാര്‍ക്കറ്റിലെ മലിനജലവും ഇവിടെ എത്തുന്നവര്‍ക്ക് ദുരിതമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it