thiruvananthapuram local

അശാസ്ത്രീയ ഓട നിര്‍മാണം; ദുരിതം പേറി ദമ്പതികള്‍

പാറശാല: അശാസ്ത്രീയ ഓട നിര്‍മാണം കാരണം വീട്ടിനുള്ളിലേക്ക് വെള്ളം കയറുന്നു. ധനുവച്ചപുരം റേഡിയോ പാര്‍ക്കിനു സമീപം ഗീതാ സദനത്തില്‍ അച്ചൂ, ഒജി ഗീതാ ദമ്പതികള്‍ക്കാണ് അശാസ്ത്രീയ ഓടനിര്‍മാണം കാരണം ദുരിതമനുഭവിക്കുന്നത്്.
കൊല്ലയില്‍ പഞ്ചായത്തിലെ പുതുശേശരി മഠം വാര്‍ഡില്‍ ധനുവച്ചപുരം ഉദിയന്‍കുളങ്ങര റോഡിന്റെ ഇടതു ഭാഗത്ത് അശാസ്ത്രീയമായി നിര്‍മിച്ചിട്ടുള്ള ഓടയാണ് ദമ്പതികള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തും പിഡബ്ല്യുഡിയും സംയുക്തമായി നിര്‍മിച്ച ഓട ദമ്പതികളുടെ വീട്ടിനു സമീപം നീര്‍ത്തി വച്ചിരുന്നു. മഴക്കാലമാവുമ്പോള്‍ ധനുവച്ചപുരം ജങ്്ഷന്‍ മുതലുള്ള മഴവെള്ളവും  മലിനജലവും ഓടയിലൂടെ ഒഴികി വീട്ടിനുള്ളിലും പുരയിടത്തിലേക്കും ഒഴികിയെത്തുകയാണ്.
ഇതു കാരണം 42 വര്‍ഷം പഴക്കമുള്ള വീട്ടിന്റെ അസ്തിവാരം തകര്‍ച്ചയിലാണ്. മഴ സമയത്ത് വീട്ടിനുള്ളിലേക്കു വെള്ളം കയറുന്നതിലൂടെ ഇഴജന്തുകളുടെയും ശല്യം ഏറി വരുന്നതായി ദമ്പതികള്‍ പരാതിപ്പെടുന്നു. ധനുവച്ചപുരം ഉദിയന്‍കുളങ്ങര ഭാഗത്ത് 100 മിറ്റര്‍ ഓട നിര്‍മിച്ച് ദുര്‍വിധി അകറ്റണമെന്നുള്ള ദമ്പതികളുടെ ആവശ്യം പരിഹരിക്കാതെ പഞ്ചായത്തും പിഡബ്യൂഡിയും ഒഴിഞ്ഞു മാറുന്നതായി ദമ്പതികള്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it