thrissur local

അശാന്തന്‍: പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം

തൃശൂര്‍: ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തെ അപമാനിച്ചവര്‍ക്കെതിരേ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമമനുസരിച്ച് കേസെടുക്കണമെന്ന് ബാണാസുര സാംസ്‌കാരികകേന്ദ്രം ചെയര്‍മാന്‍ പ്രസന്നകുമാര്‍ എല്ലോറ ആവശ്യപ്പെട്ടു. ലളിതകലാ അക്കാദമിയുടെ സ്ഥലത്ത് നേരത്തെ പല പ്രമുഖരുടെയും മൃതദേഹം പൊതുദര്‍ശനത്തിനു വച്ചിട്ടുണ്ട്. അപ്പോഴൊന്നും യാതൊരു തടസവും ഉണ്ടായിട്ടില്ല. അശാന്തന്‍ ദലിതനാണെന്ന ഉത്തമബോധ്യത്തോടുകൂടിയാണ് സവര്‍ണഫാഷിസ്റ്റുകള്‍ മൃതദേഹത്തെ അപമാനിച്ചത്. ഇത് പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കേണ്ട വിഷയമാണ്. പോലിസും സര്‍ക്കാരും സംഘപരിവാറിനു കീഴടങ്ങിയതുകൊണ്ടും ദളിതരോടുള്ള വിവേചനത്തിന്റെ ഭാഗമായുമാണ് കേസെടുക്കാന്‍ മടിക്കുന്നത്. സംഘപരിവാറിന്റെ ആക്രമണത്തിരയായ കേരളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാറിന്റെ കാര്യത്തില്‍ സര്‍ക്കാരും പോലിസും നടപടികളെടുത്തതുപോലെയെങ്കിലും ഇക്കാര്യത്തിലും നടപടിയുണ്ടാകണമായിരുന്നു. കുരീപ്പുഴയെ ആക്രമിച്ചവര്‍ക്കെതിരേ നാടെങ്ങും പ്രതിഷേധം ഉയരണം. പക്ഷേ, അശാന്തന്റെ കാര്യത്തില്‍ കേരളത്തിലെ സാംസ്‌കാരികലോകവും ഒരുതരം അയിത്താചരണം തുടരുകയാണെന്നും പ്രസന്നകുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it