അശാന്തന്റെ മൃതദേഹത്തോട് അനാദരവു കാണിച്ച സംഭവത്തില്‍ ചിത്രം വരച്ച് പ്രതിഷേധം

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അനാദരവു കാണിച്ച സംഭവത്തില്‍ പുരോഗമന കലാസാഹിത്യസംഘം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിനു മുന്നില്‍ ചിത്രം വരച്ചും സാംസ്‌കാരിക സായാഹ്നം നടത്തിയുമായിരുന്നു പ്രതിഷേധം. പ്രതിഷേധം പ്രഫ. എം കെ സാനു ഉദ്ഘാടനം ചെയ്തു. മനപ്പൂര്‍വം പ്രകോപനമുണ്ടാക്കി അതൊരു കലഹത്തില്‍ കലാശിക്കണം എന്നാഗ്രഹിച്ചവരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അതിനു പിന്നില്‍ സംഘപരിവാര ശക്തികളായിരുന്നു. ലളിതകലാ അക്കാദമിയില്‍ മൃതദേഹം കൊണ്ടുവരുന്നതിന് ആരുടെയും അനുവാദം ചോദിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ല സെക്രട്ടറി പി രാജീവ് അധ്യക്ഷനായി. സത്യപാല്‍, കവിത ബാലകൃഷ്ണന്‍, ഡോ. അജി സി പണിക്കര്‍, കെ രവിക്കുട്ടന്‍ സംസാരിച്ചു. ചിത്രകാരന്മാര്‍ ഫാഷിസ്റ്റ് വിരുദ്ധ പ്രമേയത്തില്‍ ചിത്രം വരച്ച് പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it