ernakulam local

അശാന്തം വൈകി ഓടുന്നു

കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെയും പതിവ് തെറ്റാതെ മല്‍സരങ്ങള്‍ ആരംഭിച്ച് മണിക്കൂറുകള്‍ വൈകി.
മൂന്നും നാലും മണിക്കൂറുകള്‍ വൈകിയാണ് വേദികളില്‍ മല്‍സരങ്ങള്‍ ആരംഭിച്ചത്. ഏഴ് വേദികളില്‍ ഒരു വേദിയില്‍പോലും നിശ്ചയിച്ച സമയത്ത് മത്സരം ആരംഭിക്കാന്‍ സാധിച്ചില്ല. എല്ലാ വേദികളിലും രാവിലെ ഒമ്പതിനാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്.
എന്നാല്‍ പലകാരണങ്ങള്‍ കൊണ്ടും മത്സരം അനന്തമായി നീളുകയായിരുന്നു. മുഖ്യവേദിയായ രാജേന്ദ്രമൈതാനിയില്‍ മോണോ ആക്ടും മിമിക്രിയും സ്‌കിറ്റുമാണ് ഇന്നലെ നടന്നത്.
രാവിലെ ഒമ്പതിന് ആരംഭിക്കേണ്ടിയിരുന്ന മോണോ ആക്ട് ആരംഭിച്ചത് മൂന്ന് മണിക്കൂര്‍ വൈകി. ഇവിടെ നടക്കുന്ന മറ്റ് രണ്ട് മത്സരങ്ങളും മണിക്കൂറുകള്‍ വൈകിയാണ് ആരംഭിച്ചത്. രണ്ടാം വേദിയായ മഹാരാജാസ് കോളജ് സെന്റിനറി ഹാളില്‍  ഓട്ടന്തുള്ളല്‍, കഥകളി, കേരള നടനം മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മത്സരാര്‍ഥികള്‍ മണിക്കൂറുകളോളമാണ് വേഷമിട്ട് ചായം പൂശി കാത്തിരുന്നത്.
മൂന്നാം വേദിയായ ലോകോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ പെണ്‍കുട്ടികളുടെ ഭരതനാട്യം മത്സരത്തിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല.
ആറാം വേദിയായ മഹാരാജാസ് ഫിസിക്‌സ് ഗ്യാലറിയില്‍ രാവിലെ ഒമ്പതിനാരംഭിക്കേണ്ടിയിരുന്ന മലയാളം പ്രസംഗമത്സരം ആരംഭിച്ചത് ഉച്ചയ്ക്ക് 12 ന്. ഏഴാം വേദിയായ മഹാരാജാസ് ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ ഇന്നലെ അരങ്ങേറിയത് ഓഫ് സ്റ്റേജ് ഐറ്റംസ് ആയിരുന്നിട്ടുപോലും കൃത്യത പാലിക്കാന്‍ സംഘാടകര്‍ക്കായില്ല.
ആദ്യദിനം മത്സരങ്ങള്‍ പുലര്‍ച്ചെവരെ നീണ്ടു നിന്നതിനാലാണ് ഇന്നലെയും മത്സരങ്ങള്‍ വൈകിയതെന്നാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം.
Next Story

RELATED STORIES

Share it